Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tourist Home

Alappuzha

ടൂ​റി​സ്റ്റ് ഹോ​മി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് ല​ഹ​രിക്കച്ച​വ​ടം: യു​വാ​വ് പി​ടി​യി​ൽ

കാ​യം​കു​ളം: ടൂ​റി​സ്റ്റ് ഹോ​മി​ൽ റൂം ​വാ​ട​കയ്​ക്കെ​ടു​ത്ത് ല​ഹ​രിക്ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന യു​വാ​വ് പി​ടി​യി​ൽ. കാ​യം​കു​ളം മ​ല​മേ​ൽ​ഭാ​ഗം തൈ​സി​ൽ പു​ത്ത​ൻ​വീ​ട് റി​യാ​സി(31) നെയാണ് ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡും ക​രീ​ല​കു​ള​ങ്ങ​ര പോ​ലീ​സും ചേ​ർ​ന്ന് പി​ടികൂ​ടി​യ​ത്.

കാ​യം​കു​ളം ഭാ​ഗ​ത്തെ വി​വി​ധ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ൽ​പ്പ​ന​യ്ക്ക് കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു ല​ഹ​രിവ​സ്തു​ക്ക​ളെന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

നാലു ഗ്രാം ​എം​ഡി​എം​എ​യും 250 ഗ്രാം ​ക​ഞ്ചാ​വും ഇ​യാ​ളി​ൽനി​ന്ന് പി​ടി​കൂ​ടി. ഇ​യാ​ൾ കു​റ​ച്ചുനാ​ളാ​യി ജി​ല്ല​യ്ക്കു പു​റ​ത്ത് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തുവ​രി​ക​യാ​യി​രു​ന്നു. അ​വി​ടെനി​ന്നു 2000 രൂ​പ​യ്ക്ക് എം​ഡി​എം​എ വാ​ങ്ങി ഇ​വി​ടെ നാ​ട്ടി​ൽ 5000 രൂ​പ​യ്ക്കാ​ണ് വി​ൽ​പ്പ​ന ന​ട​ത്തിവ​ന്നി​രു​ന്ന​ത്.

ക​ഞ്ചാ​വ് ചെ​റു​പൊ​തി​ക​ളാ​യി 500 രൂ​പ​യ്ക്കാ​ണ് വി​ൽ​പ്പ​ന ന​ട​ത്തിവ​ന്നി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡ് നാ​ളു​ക​ളാ​യി ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. കാ​യം​കു​ളം ഡി​വൈ​എ​സ്പി ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രീ​ല​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി.ജെ നോ​ബി​ൾ, എ​സ്ഐമാ​രാ​യ ശ്രീ​കു​മാ​രക്കുറു​പ്പ്, ബി​ജേ​ഷ് നെ​ൽ​സ​ൺ, സീ​നി​യ​ർ സി​പി​ഒ സു​രേ​ഷ്, സി​പി​ഒമാ​രാ​യ ശ​ര​ത്കു​മാ​ർ, വി​ഷ്ണു, ജ​യ​കൃ​ഷ്ണ​ൻ, സു​ധി​ക എ​ന്നി​വ​രും ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി പ​ങ്ക​ജാ​ക്ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ വ​ർ​ഷ​ങ്ങ​ളാ​യി വി​ദേ​ശ​ത്താ​യി​രു​ന്നു. നാ​ട്ടി​ൽ വ​ന്ന​തി​നു ശേ​ഷ​മാ​ണ് ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ലേ​ക്കും ക​ച്ച​വ​ട​ത്തി​ലേ​ക്കും തി​രി​ഞ്ഞ​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി

Latest News

Corehub Up